അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം നിറപൂക്കളം 2025-26 നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാല്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.കെ. മുരളി, ശ്രീദേവി ബാലകൃഷ്ണൻ, അനിതാ കീഴൂട്ട്, ശോഭാ കുമാരി, കര്‍മല കുസുമം, കുട്ടന് പിള്ള, സീന, സന്തോഷ്കുമാർ, രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.